Connect with us

Gulf

മലയാളിയായ ഒമ്പത് വയസ്സുകാരൻ സഊദിയിൽ മരിച്ചു

Published

|

Last Updated

ജിദ്ദ | മലപ്പുറം തിരൂരങ്ങാടി സ്വദേശിയും കുഹ്നെ നാഗൽ ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനുമായ കാരാടൻ ഫവാസിൻ്റെ മകൻ ഇലാൻ (ഒന്പത്) ജിദ്ദയിൽ മരിച്ചു.

ജന്മനായുള്ള രോഗ പ്രതിരോധശേഷി കുറവു കാരണം ഒരാഴ്ചയായി അസുഖബാധിതനായി ജിദ്ദയിലെ സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജിദ്ദയിലെ മുൻ പ്രവാസിയും സാമൂഹികപ്രവർത്തകനുമായ സമദ് കാരാടൻ്റെ പൗത്രനാണ് ഇലാൻ. മാതാവ്: നസീബ സ്വാഗതമാട്. ഫാത്വിമ നസ്ലി (രണ്ട്) ഏക സഹോദരിയാണ്. നടപടിക്രമങ്ങൾക്കു ശേഷം മയ്യിത്ത് ജിദ്ദയിൽ തന്നെ ഖബറടക്കും.