Connect with us

Kerala

മലപ്പുറത്ത് രണ്ടിടത്ത് സ്ഥാനാര്‍ഥികള്‍ വോട്ടിന് പണം നല്‍കിയതായി പരാതി

Published

|

Last Updated

മലപ്പുറം |  മലപ്പുറത്ത് രണ്ടിടത്ത് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥികള്‍ ശ്രമിച്ചതായി പരാതി. കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി താജുദ്ദീന്‍ എന്ന കുഞ്ഞാപ്പുവും നിലമ്പൂര്‍ നഗരസഭയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് ഖാനുമെതിരായാണ് പരാതി ഉയര്‍ന്നത്.

കഴിഞ്ഞ തവണ ഒരു വോട്ടിന് യു ഡി എഫ് ജയിച്ച വാര്‍ഡിലാണ് താജുദ്ദീന്‍ മത്സരിക്കുന്നത്. ഇവിടെ യു ഡി എഫിനും എല്‍ ഡി എഫനും സ്ഥാനാര്‍ഥികളുണ്ട്. സംഭവത്തില്‍ എല്‍ ഡി എഫും യു ഡി എഫും പരാതി നല്‍കിയതായി നഗരസഭ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഇംതിയാസ് പറഞ്ഞു.

നിലമ്പൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് ഖാന്‍ പ്രചാരണത്തിനിടെ നിര്‍ബന്ധിച്ച് 1,500 രൂപ നല്‍കിയെന്ന് വോട്ടറായ ശകുന്തളയാണ് പരാതി നല്‍കിയത്. ഇതിലും അന്വേഷണം നടക്കും.

 

 

---- facebook comment plugin here -----

Latest