National
ബംഗാളി നടി കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍

കൊല്‍ക്കത്ത | ബംഗാളി നടി ആര്യ ബാനര്‍ജി(33)യെ കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയാലാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. അന്തരിച്ച സിത്താര്‍ വാദകന്‍ നിഖില്‍ ബന്ദോപാധ്യായയുടെ മകളാണ്
രാവിലെ കോളിംഗ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് പോലീസ് അകത്ത് കടന്നപ്പോഴാണ് ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു
---- facebook comment plugin here -----