Connect with us

International

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 226,925 പേര്‍ക്ക് കൊവിഡ്; 2,869 പേര്‍ക്ക് ജീവഹാനി

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 226,925 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,275,853 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2,869 പേര്‍ക്ക് കൂടി ജീവഹാനി സംഭവിച്ചതോടെ ആകെ കൊവിഡ് മരണങ്ങള്‍ 302,607 ആയി.രാജ്യത്ത് ഇതുവരെ 9,471,212 പേരാണ് രോഗ മുക്തി നേടിയത്. നിലവില്‍ 6,502,034 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 216,932,639 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് പരിശോധന നടത്തിയതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

കലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, ഒഹിയോ, ജോര്‍ജിയ, പെന്‍സില്‍വേനിയ, മിഷിഗണ്‍, ടെന്നിസി തുടങ്ങിയ സംസ്ഥാനങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.

Latest