Connect with us

Kozhikode

ആര്‍ എസ് എസിനെ വെള്ളപൂശി ഒ അബ്ദുറഹ്‌മാൻ; ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

Published

|

Last Updated

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫുമായുള്ള കൂട്ടുകെട്ടിന്റെ സാഹചര്യത്തിൽ ജമാഅത്തെ ഇസ്‌ലാമി നേതാവ് നടത്തിയ ഫേസ്ബുക്ക് ലൈവ് വിവാദത്തിൽ. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന തീവ്രവാദ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് കൊണ്ട് നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് പരാമർശം.
ജമാഅത്തെ ഇസ്‌ലാമി എല്ലാ തീവ്രവാദ പ്രവർത്തനങ്ങൾക്കും എതിരാണെന്നും സി പി എമ്മാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടത്തിയതെന്നും പറയുന്നതിനിടെയാണ് ആർ എസ് എസിന് തലോടൽ. ആർ എസ് എസ് കേരളത്തിൽ തിരിച്ചടിച്ച് നോക്കിയിട്ടേ ഉള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.

“കേരളത്തിൽ ഇതുവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അതിൽ നമ്പർ വൺ സ്ഥാനത്ത് നിൽക്കുന്നത് സി പി എം തന്നെയാണ്. മറ്റുള്ളവർ കൊലപാതകം ചെയ്തില്ലെന്ന് ഞാൻ പറയുന്നില്ല. ആർ എസ് എസ് തിരിച്ചടിച്ച് നോക്കിയിട്ടുണ്ട്” -ഒ അബ്ദുറഹ്‌മാൻ പറയുന്നു.

വംശഹത്യ ലക്ഷ്യം വെച്ച് ആർ എസ് എസ് നടത്തുന്ന കൊലകളടക്കം കേവല തിരിച്ചടിയായി ഒ അബ്ദുർറഹ്്മാൻ വിലയിരുത്തിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. ആര്‍ എസ് എസ് വംശഹത്യ ലക്ഷ്യം വച്ച് നടത്തുന്ന കൊലകളെ ഉള്‍പ്പെടെ കേവലം തിരിച്ചടിയായി ഒ അബ്ദുറഹ്മാന്‍ വ്യാഖ്യാനിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി. സി പി എമ്മിനെ എതിര്‍ക്കാന്‍ ആര്‍ എസ് എസ് കൊലകളെ പോലും നിസ്സാരവത്ക്കരിക്കുന്ന അപകടാവസ്ഥയിലേക്ക് മാധ്യമം എഡിറ്റര്‍ എത്തിയെങ്കില്‍ അതില്‍ പതിയിരിക്കുന്ന അപകടം ഒട്ടും ചെറുതല്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സി പി എം നടത്തിയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടയില്‍ ചുളുവില്‍ ആര്‍ എസ് എസ് നടത്തിയ കൊലപാതകങ്ങളെ നിസ്സാരവത്ക്കരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാത്ത വിഡ്ഢികളാണ് കേരളത്തിലുള്ള മനുഷ്യരെന്ന് ഒ അബ്ദുറഹ്‌മാൻ കരുതരുതെന്നും പ്രതികരണങ്ങള്‍ വന്നു.

മുൻ യു ഡി എഫ് സർക്കാറിന്റെ കാലത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് വിശദീകരണവുമായി ഒ അബ്ദുറഹ്‌മാൻ രംഗത്ത് വന്നത്. നാളിത് വരെ സംഘടന തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും രണ്ട് തവണ നിരോധിച്ചതിന് പ്രത്യേക കാരണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

 

Latest