Connect with us

National

രാജസ്ഥാനില്‍ ബി ടി പി എം എല്‍ എമാര്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബി ടി പി) യുടെ രണ്ട് എം എല്‍ എമാര്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അടുത്തിടെ നടന്ന പഞ്ചായത്ത് സമിതി, ജില്ലാ പരിഷത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം നേരിട്ടതിനു പിന്നാലെയാണ് ബി ടി പിയുടെ നടപടി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങള്‍ക്ക് പിന്തുണ നല്‍കിയില്ലെന്ന് ബി ടി പി ആരോപിച്ചു. ബി ജെ പിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത്. തിരഞ്ഞെടുപ്പു നടന്ന 4,371 പഞ്ചായത്ത് സമിതി സീറ്റുകളില്‍ ബി ജെ പി 1,812 എണ്ണത്തിലും കോണ്‍ഗ്രസ് 1,685 ലുമാണ് വിജയിച്ചത്.

ആഗസ്റ്റില്‍ മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തെ തുടര്‍ന്നുണ്ടായ അവിശ്വാസ വോട്ടെടുപ്പില്‍ ബി ടി പി കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്തുണച്ചിരുന്നു. 2018ല്‍ മുതല്‍ ബി ടി പി അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെ പിന്തുണച്ചു വരികയായിരുന്നു.

Latest