Kerala
അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണം; സ്പീക്കര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ചെന്നിത്തല

തിരുവനന്തപുരം | അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കള്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്നാണ് ആവശ്യം.
2017, 2020 വര്‍ഷങ്ങളിലെ ലോക കേരള സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍, 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതി എന്നിവയിലും പ്രളയദുരന്തം നേരിടുന്ന സമയത്തും “ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി” എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ചതിലും സ്പീക്കറുടെ നടപടിയില്‍ അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നാണ് ആരോപണം.
---- facebook comment plugin here -----