Connect with us

Kerala

കര്‍ഷകരുടെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്ത് ഇടത് കര്‍ഷക സംഘടനകള്‍ നാളെ മുതല്‍ സമരത്തിന്

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കര്‍ഷക സംഘടനകള്‍ നാളെ മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കും. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യഗ്രഹം നടത്തുക. കര്‍ഷകരുടെ വിഷയത്തില്‍ സംയുക്ത പ്രമേയം പാസാക്കാന്‍ സംസ്ഥാന നിയമസഭ ആലോചിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

പതിനാറാം ദിവസത്തിലേക്ക് കടന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനും വ്യാപിപ്പിക്കാനുമാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ ഡല്‍ഹി-ജയ്പുര്‍, ഡല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുകയും തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബി ജെ പി ഓഫീസുകളിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും.

Latest