Connect with us

Kerala

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടും: എം എം ഹസന്‍

Published

|

Last Updated

തിരുവനന്തപുരം | യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍. ഇതില്‍ കൈകടത്തുകയാണ് നാല് പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് ഭരണം നേടിയാല്‍ ഈ സംവിധാനങ്ങള്‍ പിരിച്ച് വിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും ഹസന്‍ പ്രതികരിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest