Covid19
രാജ്യത്ത് 24 മണിക്കൂറിനിടെ 29,398 കൊവിഡ് കേസും 414 മരണവും

ന്യൂഡല്‍ഹി | രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ കുറയുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ . കഴിഞ്ഞ 24 മണിക്കൂറിനിടെ 29,398 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 414 മരണവും ഉണ്ടായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍ 97,96,769 ആയി ഉയര്‍ന്നു. ജീവന്‍ നഷ്ടപ്പെട്ടതാകട്ടെ 1,42,186 ആയി. ഇന്നലെ മാത്രം 37,528 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്താകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 92,90,834 ആയി. നിലവില്‍ 3,63,749 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
---- facebook comment plugin here -----