National
ബി ജെ പിയുടെ താമര ചിഹ്നം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി

ലഖ്നൗ | ദേശീയ പുഷ്പമായ താമര ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. ഗോരഖ്പൂര്‍ ജില്ലയിലെ കാളിശങ്കര്‍ എന്ന വ്യക്തിയാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. ഇത് ഫയലില്‍ സ്വീകരിച്ച കോടതി
മറുപടി സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ ഉപയോഗം തിരഞ്ഞെടുപ്പില്‍ മാത്രം പരിമിതപ്പെടുത്തണം. ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ട്ടിയുടെ ലോഗോയായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. താമര ഒരു ദേശീയ പുഷ്പം എന്ന നിലക്ക് വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുണ്ട്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍യും അതിന്റെ പ്രതീകമായി താമര ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഹരജിയില്‍ പറയുന്നു.