Connect with us

Kerala

മുടി മുറിച്ചതിന് മൂന്നാം ക്ലാസുകാരന് പരസ്യശാസന; കുട്ടിയുടെ ആത്മാഭിമാനം ഹനിക്കുന്നത് കുറ്റകരമെന്ന് ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

പത്തനംതിട്ട | കുട്ടികള്‍ക്ക് ശാരീരികമോ മാനസികമോ ആയ പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ അസംബ്ലിയിലോ മറ്റ് കുട്ടികളുടെ മുന്നിലോ വച്ച് അവരെ അപമാനിക്കുകയോ മാപ്പ് പറയിക്കുകയോ ചെയ്യുന്നത് കടുത്ത ബാലാവകാശ ലംഘനമായി കണക്കാക്കി ശിക്ഷണ നടപടി സ്വീകരിക്കേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. ഏതെങ്കിലും വിദ്യാലയങ്ങളില്‍
വിദ്യാര്‍ഥികള്‍ അച്ചടക്കം ലംഘിച്ചാല്‍ അതിന്റെ തോതനുസരിച്ച് നിയമാനു
സൃതം നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പോലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗങ്ങളായ കെ നസീര്‍, ബി ബബിത എന്നിവരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സുകാരന്റെ മുടിമുറിച്ചതില്‍ ശരിയായില്ലെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച നടപടിയാണ് പരാതിക്ക് ഇടയാക്കിയത്. എണ്ണൂറോളം കുട്ടികളുണ്ടായിരുന്ന അസംബ്ലിയില്‍ കുട്ടിയെ സ്റ്റേജില്‍ കയറ്റി പുറംതിരിച്ചുനിര്‍ത്തി മുടി പൊക്കി മറ്റുകുട്ടികള്‍ക്ക് കാണിച്ച് പരസ്യമായി വഴക്കു പറഞ്ഞെന്നും മൂന്നു ദിവസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്‌തെന്നുമാണ് പരാതി. ഒന്‍പത് വയസ്സ് മാത്രമുള്ള വിദ്യാര്‍ഥിയെ കേവലം അച്ചടക്കത്തിന്റെ പേര് പറഞ്ഞ് സ്റ്റേജില്‍ കയറ്റി അപമാനിച്ചത് കുട്ടിയുടെ അഭിമാനത്തിനെതിരേയുള്ള അവകാശ നിഷേധവും ബാലാവകാശ ലംഘനവുമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

സ്‌കൂളിലെ അച്ചടക്കം നിലനിര്‍ത്താന്‍ പ്രിന്‍സിപ്പലിന് അധികാരമുണ്ടെങ്കിലും അച്ചടക്കലംഘനത്തിന്റെ തോതനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് പകരം കുട്ടിക്ക് മനഃപ്രയാസവും ആത്മാഭിമാനത്തിന് ക്ഷതവും ഉണ്ടാകുന്ന തരത്തില്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ച് അപമാനിക്കുന്നത് ബാലാവകാശ ലംഘനവും കുറ്റകരവുമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ ഒരു സ്‌കൂളിലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സി ബി എസ് ഇ  റീജ്യനല്‍ ഓഫീസര്‍, ഐ സി എസ് ഇ സെക്രട്ടറി എന്നിവരോട്
കമ്മീഷന്‍ നിര്‍ദേശിച്ചു.

അതിനിടെ, കൊല്ലം തെന്മല ഉറുകുന്നില്‍ വാന്‍ ഇടിച്ച് മൂന്ന് പെണ്‍കുട്ടികള്‍ക്ക്
ദാരുണാന്ത്യം ഉണ്ടായ സംഭവത്തില്‍ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍
സ്വമേധയാ കേസെടുത്തു. ജില്ല റൂറല്‍ പൊലീസ് കമ്മീഷണര്‍, പൊതുമരാമത്ത്
ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷ
ണര്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.