Kerala
ഹാജരാകാന്‍ സാവകാശം തേടി സി എം രവീന്ദ്രന്‍ ഇ ഡിക്ക് കത്തയച്ചു

കൊച്ചി | ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കത്ത് നല്‍കി. ഹാജരാകാന്‍ രണ്ടാഴ്ച സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകന്‍ മുഖേന കത്തയച്ചിരിക്കുന്നത്. കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് സോണല്‍ ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നേരത്തെ ഇ ഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.ഇതിന് പിന്നാലെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിച്ചത്. ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടും ഇത് മൂന്നാം തണയാണ് സി എം രവീന്ദ്രന്‍ ഹാജരാകാതിരിക്കുന്നത്.
---- facebook comment plugin here -----