National
ആശുപത്രിയില്‍ കഴിയുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരം

കൊല്‍ക്കത്ത | ശ്വാസതടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരമാി തുടരുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയിലാണ് 76കാരനായ ഭട്ടാചാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോള്‍ ശ്വസിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറും ആശുപത്രിയിലെത്തി മുന്‍മുഖ്യമന്ത്രിയുടെ ആരോഗ്യനില ആരാഞ്ഞു
---- facebook comment plugin here -----