Connect with us

International

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു

Published

|

Last Updated

റോം |  ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി (64) അന്തരിച്ചു. ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ആര്‍ എ ഐ സ്‌പോട്‌സ് ആണ് മരണവിവരം പുറത്തുവിട്ടത്.

1982ലെ ഇറ്റലിയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കാണ് പൗളോ റോസി വഹിച്ചിരുന്നത്. ലോകകപ്പിലെ ടോപ് സ്‌കോററും മികച്ച താരവുമായിരുന്നു അദ്ദേഹം. 1982ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനും അര്‍ഹനായി. യുവന്റസ്, എസി മിലാന്‍ ക്ലബ്ബുകളിലും തിളങ്ങിയിട്ടുണ്ട്

Latest