International
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 199,127 പേര്‍ക്ക് കൊവിഡ്

വാഷിംഗ്ടണ്‍ ഡിസി | അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 199,127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,792,473 ആയി ഉയര്‍ന്നു.
കൊവിഡ് രോഗബാധിതരായ 2,940 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 296,363 എന്നതിലേക്ക് ഉയര്‍ന്നു. 9,197,987 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 6,298,123 പേര്‍ നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
212,873,369 പേര്‍ക്കാണ് അമേരിക്കയിലിതുവരെ കൊവിഡ് പരിശോധന നടത്തിയത്.
---- facebook comment plugin here -----