Connect with us

Kasargod

ലാബ് അസിസ്റ്റന്റിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

നീലേശ്വരം | പെരിയ കേന്ദ്ര സര്‍വകലാശാല ലാബ് അസിസ്റ്റന്റിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനു സമീപം താമസിക്കുന്ന എ ജസ്ന ബേബിയെ (30)യാണ് നീലേശ്വരം ഓര്‍ച്ചപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേളൂര്‍ വില്ലേജില്‍ തായന്നൂര്‍ കരിയത്ത് അറക്ക താഴത്ത് വീട്ടില്‍ ബേബി ജോസഫിന്റെയും റോസ്‌ലിയുടെയും മകളാണ്. ഭര്‍ത്താവ് ശരത് മാത്യു കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലാണ്.

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് യുവതി മാനസിക പ്രയാസത്തിലായിരുന്നു. തുടര്‍ന്ന് ജിയോളജി ലാബില്‍ നിന്ന് ഏറെ നാള്‍ അവധിയെടുത്തിരുന്നു. അടുത്തിടെ വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയ ജസ്‌ന ഇന്ന് പകല്‍ 12 വരെ ഡ്യേൂട്ടിയിലുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: ജിന്‍സി, ജിന്‍സണ്‍. നീലേശ്വരം പോലീസെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest