Connect with us

First Gear

ഡ്രൈവര്‍ ആവശ്യമില്ലാത്ത ഇലക്ട്രോണിക് ട്രാക്ടര്‍ ഇതാ

Published

|

Last Updated

വാഷിംഗ്ടണ്‍ | കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സെല്‍ഫ് ഡ്രൈവ് ഇലക്ട്രോണിക് ട്രാക്ടര്‍ അവതരിപ്പിച്ച് അമേരിക്കന്‍ കമ്പനി മൊണാര്‍ക്ക് ട്രാക്ടര്‍. ഡീസല്‍ ട്രാക്ടറുകളെ അപേക്ഷിച്ച് ഏറെ പ്രകൃതി സൗഹൃദമാണെന്ന് മാത്രമല്ല, കൂടുതല്‍ കരുത്തും സുരക്ഷയും നല്‍കുന്നതാണിത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാം.

വീടുകള്‍ വൃത്തിയാക്കുന്ന റോബോട്ടുകള്‍ പോലെ മാപ്പിംഗ് ഫീച്ചറിന്റെ കരുത്തില്‍ പാടങ്ങളിലൂടെ ഇത് നിയന്ത്രിക്കപ്പെടും. പാടത്ത് മാത്രമല്ല ആള്‍ ടെറെയ്ന്‍ വെഹിക്കിള്‍ (എ ടി വി) ആയും ഇതിനെ ഉപയോഗിക്കാം. 55 കിലോവാട്ട് മോട്ടറും കൂട്ടിയിടി ഒഴിവാക്കാന്‍ 360 ഡിഗ്രി ക്യാമറയുമാണ് ഇതിന്റെ പ്രധാന ഭാഗം.

മധ്യഭാഗത്തുള്ള ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയിൽ ഓരോ ദിവസത്തെയും വിളവിനെ സംബന്ധിച്ച 240 ജിബി വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും വിശകലനം ചെയ്യാനും സാധിക്കും. ഒറ്റ ചാര്‍ജില്‍ പത്ത് മണിക്കൂറിലേറെ പ്രവര്‍ത്തിക്കും. 70 കുതിരശക്തിയാണ് കരുത്ത്. അഞ്ച് മണിക്കൂറാണ് റിചാര്‍ജിന് എടുക്കുക. അമ്പതിനായിരം ഡോളറാണ് (ഏകദേശം 36.77 ലക്ഷം രൂപ) അമേരിക്കയിലെ വില. വീഡിയോ കാണാം:

 

Latest