Covid19
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൊവിഡ് ഉയരുമെന്ന് ആശങ്ക: ആരോഗ്യമന്ത്രി

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സംസ്ഥാനത്തെ കൊവിഡ് കണക്ക് ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശലജ. ഒന്നാംഘട്ട പോളിംഗ് തുടങ്ങിയ സമയത്ത് പലയിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. കൊവിഡ് വ്യാപനം മുന്നില്‍ കാണണം. പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും പലയിടങ്ങളിലും വലിയ തിരക്കുകള്‍ ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം. നിലവിലെ പോരായ്മകള്‍ പരിഹരിച്ചാകും മുന്നോട്ട് പോവുകയെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----