Connect with us

Health

എന്താണ് ക്രിയാറ്റിന്‍, ക്രിയാറ്റിനിന്‍?

Published

|

Last Updated

നാം പലപ്പോഴും കേള്‍ക്കുന്ന വാക്കാണ് ക്രിയാറ്റിന്‍. ക്രിയാറ്റിന്‍ അളവ് കുറഞ്ഞുവെന്ന് പറഞ്ഞ് വൃക്കകള്‍ തരാറിലായെന്ന് ആശങ്കപ്പെടുന്ന നിരവധി പേരുണ്ട്. ക്രിയാറ്റിനും ക്രിയാറ്റിനിനും വിഷവസ്തുവല്ലെന്നാണ് പ്രാഥമികമായി നാം അറിയേണ്ടത്.

ശരീരത്തിലെ അമിനോ ആസിഡില്‍ നിന്ന് മസില്‍സ് ഉണ്ടാക്കാന്‍ ഉത്പാദിപ്പിക്കുന്ന വസ്തുവാണ് ക്രിയാറ്റിന്‍. ശരീരത്തിന്റെ ആകൃതി നിലനിര്‍ത്തുന്ന മാംസപേശികളുടെ ഘടനക്ക് പ്രധാനപ്പെട്ട വസ്തുവാണ് ക്രിയാറ്റിന്‍. ക്രിയാറ്റിന്റെ ഉപോത്പന്നമാണ് ക്രിയാറ്റിനിന്‍. ഇത് ശരീരത്തില്‍ ശരിയായ തോതില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

രക്തത്തിലൂടെ ചംക്രമണത്തിലേക്ക് ക്രിയാറ്റിനിന്‍ കയറുകയും ഇതിന്റെ തോത് നിലനിര്‍ത്താന്‍ വൃക്കയും കരളും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നൂറ് മില്ലിഗ്രാം രക്തത്തില്‍ 0.8 മുതല്‍ 1.2 മില്ലിഗ്രാം ക്രിയാറ്റിനിന്‍ വേണം. വൃക്കയിലൂടെ ക്രിയാറ്റിന്‍ സ്വതന്ത്രമായി അരിച്ചെടുക്കപ്പെടുന്നു.

ഇതിന്റെ അളവ് തിരിച്ചറിഞ്ഞാല്‍ വൃക്കകളുടെ പ്രവര്‍ത്തനം സാധാരണ രീതിയിലാണോയെന്ന് അറിയാം. അതേസമയം, രക്തത്തില്‍ ക്രിയാറ്റിനിന്‍ തോത് കൂടുന്നതിന് വൃക്കയുടെ പോരായ്മ മാത്രമാകില്ല കാരണം. വൃക്കയുടെ പ്രവര്‍ത്തനം സാധാരണരീതിയിലാണെങ്കില്‍ പോലും ക്രിയാറ്റിനിന്‍ കൂടാം. കരളിലെ പ്രശ്‌നം, ചില മരുന്നുകള്‍ തുടങ്ങിയവയെല്ലാം ക്രിയാറ്റിനിന്‍ തോത് കൂട്ടുന്നതിന് കാരണമാകും.

സ്ത്രീകളിലും പുരുഷന്മാരിലും ക്രിയാറ്റിനിന്‍ തോത് വ്യത്യാസപ്പെട്ടിരിക്കും. ശരീരഭാരം അടിസ്ഥാനമാക്കിയും ഈ തോത് വ്യത്യാസപ്പെടും. ശരീത്തിലെ വെള്ളത്തിന്റെ അളവ്, പുകയില ഉപയോഗം എന്നിവയുമായി ക്രിയാറ്റിനിന്‍ വര്‍ധിക്കുന്നതിന് ബന്ധമുണ്ട്. അതേസമയം, ക്രിയാറ്റിനിന്‍ കുറയുന്നതില്‍ പ്രശ്‌നമില്ല. ചുരുക്കത്തില്‍ ക്രിയാറ്റിനിന്റെ അളവ് മാത്രം പരിശോധിച്ച് വൃക്ക തകരാറിലായെന്ന് തീര്‍പ്പുകല്‍പ്പിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യരുത്.

കടപ്പാട്: ഡോ.സതീഷ് ഭട്ട്

Latest