Connect with us

Oddnews

സൈബര്‍ ലോകം കീഴടക്കി പത്ത് ലക്ഷം ഡോളര്‍ സമ്മാനം ലഭിച്ച ഇന്ത്യന്‍ അധ്യാപകന്റെ പ്രതികരണം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ ഓണ്‍ലൈനിലെ താരം. പത്ത് ലക്ഷം ഡോളര്‍ സമ്മാനമുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അദ്ദേഹം നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്. സമ്മാനത്തുകയുടെ പകുതി തന്നോടൊപ്പം ഫൈനലിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്ക് കൂടി തുല്യമായി വീതിക്കുമെന്ന മഹാപാഠമാണ് അദ്ദേഹം പകര്‍ന്നുനല്‍കിയത്.

ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് 2020 നേടിയ മഹാരാഷ്ട്രയിലെ സോളാപൂരില്‍ പരിതെവാദി ഗ്രാമത്തില്‍ നിന്നുള്ള രഞ്ജിത് സിന്‍ഹ് ദിസാലെയാണ് ഈ മഹത്തായ മാതൃക ലോകത്തിന് മുന്നില്‍ കാണിച്ചത്. ചരിത്രത്തില്‍ തന്നെ ആദ്യമാകും ഇത്തരമൊരു കാര്യമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. പങ്കുവെക്കല്‍ വര്‍ധിക്കുന്നതിനാല്‍ ഒരുമിച്ച് ഈ ലോകത്തെ മാറ്റിമറിക്കാനാകുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഏകദേശം 7.4 കോടി രൂപയാണ് ഒമ്പത് പേര്‍ക്കുമായി വീതിക്കുക. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അധ്വാനിച്ചതും ഇന്ത്യയില്‍ ക്യു ആര്‍ കോഡോടു കൂടിയ ടെക്‌സ്റ്റ് ബുക്ക് പ്രസ്ഥാനത്തിന് തിരികൊളുത്തിയതുമാണ് ഈ അവാര്‍ഡിന് രഞ്ജിതിനെ അര്‍ഹനാക്കിയത്. ബ്രിട്ടീഷ് നടനും എഴുത്തുകാരനുമായ സ്റ്റീഫന്‍ ഫ്രൈ ആണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. വീഡിയോ കാണാം:

Latest