National
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

ഹൈദരാബാദ് | രാജ്യം ഉറ്റുനോക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തെലുങ്കാന സംസ്ഥാനത്തെ 25 നിയമസഭാ മണ്ഡലങ്ങളിലെ 150 ഓളം ഡിവിഷനുകളോളം ചേര്‍ന്നതാണ് ഹൈദരാബാദ് കോര്‍പറേഷന്‍. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി തന്നെ നിര്‍ണയിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പായാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെടുന്നത്. ദേശീയ നേതാക്കളെ കൂട്ടത്തോടെ എത്തിച്ച് ബി ജെ പി നടത്തിയ വലിയ പ്രചാരണമാണ് ഇത്തവണത്തെ വോട്ടെടുപ്പ് ശ്രദ്ധേയമാക്കുന്നത്.
14 ഡിവിഷനുകളിലെ തപാല്‍ വോട്ടുകളുടെ സൂചനകള്‍ വന്നപ്പോള്‍ ബി ജെ പിക്ക് നേരിയ മുന്‍തൂക്കമുള്ളതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 14 ഡിവിഷനുകളില്‍ 10 ഇടത്ത് ബി ജെ പിയും നാല് ഇടത്ത് ടി ആര്‍ എസും മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സി ആര്‍ പിഎഫിനെയും പോലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.