Connect with us

Kerala

വിമത സ്ഥാനാര്‍ഥിയുടെ മൈക്ക് പിടിച്ചുവാങ്ങി: ബി ജെ പി ജില്ലാ നേതാവ് അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം |  തിഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിമത സ്ഥാനാര്‍ഥിയുടെ മൈക്ക് പിടിച്ച് വാങ്ങി, ഭീഷണിപ്പെടുത്തിയ കുറ്റത്തില്‍ ബി ജെ പി ജില്ലാ നേതാവ് അറസ്റ്റില്‍. കൊടുങ്ങാനൂര്‍ സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിത് സി നായരെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
ബി ജെ പിയില്‍ നിന്ന് രാജിവെച്ച് കോര്‍പ്പേറഷന്‍ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

പ്രചാരണം നടത്തിക്കൊണ്ടിരിക്കെ വാഹനത്തിന്റെ അടുത്തേക്ക് രഞ്ജിത് മൈക്ക് പിടിച്ചുവാങ്ങുകയും തന്നേയും ഭര്‍ത്താവിനേയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സിന്ധു പരാതിയില്‍ പറയുന്നു. എന്നാല്‍ ത്‌ന്റെ വീടിന് മുന്നിലെത്തി സിന്ധുവിന്റെ ഭര്‍ത്താവ് മൈക്കിലൂടെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചതായി രഞ്ജിത് ആരോപിച്ചു. ഇക്കാര്യം ചഊണ്ടിക്കാട്ടി അദ്ദേഹവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest