National
ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ ഭീരുക്കള്‍: കര്‍ണാടക മന്ത്രി

ബെംഗളൂരു | കൃഷി നാശം മൂലവും കാര്‍ഷിക കടങ്ങളാലും ജീവിതം വഴിമുട്ടി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ ഭീരുക്കളെന്ന് വിളിച്ച് കര്‍ണാടക മന്ത്രി ബി സി പാട്ടീല്‍. ഭാര്യയേയും മക്കളേയും പരിപാലിക്കാന്‍ കഴിയാത്ത ഭീരുക്കള്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. നമ്മള്‍ വെള്ളത്തില്‍ വീണാല്‍ നീന്തി വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെകുടക് ജില്ലയിലെ പൊന്നമ്പേട്ടില്‍ ബി ജെ പി അനുഭാവികളാ മുള കര്‍ഷകരെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി വലിയ ലാഭകരമാണെന്ന് പറഞ്ഞ പാട്ടീല്‍ സ്വര്‍ണ വളകള്‍ ധരിച്ച ഒരു സ്ത്രീയുടെ കഥ ഉദാഹരണമായി പറഞ്ഞു. കൈകളിലെ സ്വര്‍ണ വളകളെക്കുറിച്ച് സ്ത്രീയോട് താന്‍ ചോദിച്ചപ്പോള്‍, 35 വര്‍ഷത്തെ അധ്വാനത്തിന് ഭൂമിദേവി നല്‍കിയതെന്നാണ് ആ സ്ത്രീ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഒരു സ്ത്രീ കൃഷിയെ പൂര്‍ണമായും ആശ്രയിക്കുകയും വലിയൊരു നേട്ടം കൈവരിക്കുകയും ചെയ്യുമ്പോള്‍ മറ്റ് കര്‍ഷകര്‍ക്ക് അത് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവന അനാദരവും കകര്‍ഷരെ അവഹേളിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മന്ത്രി കര്‍ഷകരോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.