Kerala
ബുറേവി ഭീഷണി; തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും

തിരുവനന്തപുരം | ബുറേവി ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം നാളെ അടച്ചിടും. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുക.
ബുറേവി നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് എത്താന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----