Connect with us

Oddnews

54 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട പഴ്‌സ് തിരിച്ചുകിട്ടിയ സന്തോഷത്തില്‍ 86കാരന്‍

Published

|

Last Updated

ഒന്റാരിയോ | 54 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട പഴ്‌സ് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കാനഡയിലെ 86കാരനായ ഡാഴ്‌സി മേജര്‍. 1966ലാണ് ഇദ്ദേഹത്തിന്റെ പഴ്‌സ് നഷ്ടപ്പെട്ടത്. ക്രിസ്റ്റഫര്‍ കമാച്ചോ എന്നയാള്‍ക്കാണ് പഴ്‌സ് ലഭിച്ചത്.

ഇദ്ദേഹം മേജറിന്റെ കുട്ടികളെ ബന്ധപ്പെടുകയായിരുന്നു. പഴയ കിടക്കയില്‍ നിന്നാണ് ക്രിസ്റ്റഫറിന് പഴ്‌സ് ലഭിച്ചത്. പഴ്‌സ് പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്ന് ഉടമ മേജറാണെന്ന് മനസ്സിലായി.

ഡ്രൈവിംഗ് ലൈസന്‍സ്, ചെക്ക്, ഡോഗ് ലൈസന്‍സ് തുടങ്ങിയവയായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. പഴ്‌സ് ലഭിച്ച വിവരം ക്രിസ്റ്റഫര്‍ ഫേസ്ബുക്കിലെ കറന്റ്‌ലി ഇന്‍ പോര്‍ട്ട് ഡോവര്‍ എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.

പോസ്റ്റിലെ കമ്മന്റുകളില്‍ നിന്ന് മേജറിന്റെ മക്കളുമായി ബന്ധപ്പെടാന്‍ ക്രിസ്റ്റഫറിന് സാധിച്ചു. ഒരിക്കലും തിരികെകിട്ടില്ലെന്ന സ്വത്താണ് ജീവിതത്തിന്റെ സായംസന്ധ്യാ സമയത്ത് തനിക്ക് ലഭിച്ചതെന്നും ക്രിസ്റ്റഫറിനോട് ഒരുപാട് നന്ദിയുണ്ടെന്നും മേജര്‍ പറഞ്ഞു.

Latest