Connect with us

First Gear

ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ കെ ടി എം സൈക്കിള്‍; വില പത്ത് ലക്ഷം വരെ

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ സൈക്കിള്‍ സവാരിക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി കെ ടി എം. കൊവിഡിന് ശേഷം രാജ്യത്ത് സൈക്കിളിന് പ്രിയമേറിയതോടെയാണ് കെ ടി എമ്മും എത്തുന്നത്. ആല്‍ഫ വെക്ടര്‍ ആണ് ഇന്ത്യയില്‍ കെ ടി എം സൈക്കിളുകള്‍ വിതരണം ചെയ്യുക.

ഇതിനായി ആല്‍ഫ വെക്ടറും കെ ടി എമ്മും കരാറില്‍ ഒപ്പുവെച്ചു. 30,000 മുതല്‍ 10 ലക്ഷം രൂപ വരെയുള്ള സൈക്കിളുകളാണ് ആല്‍ഫ വെക്ടര്‍ ഇന്ത്യയിലെത്തിക്കുക. പ്രീമിയം സൈക്കിളുകള്‍ക്ക് രാജ്യത്ത് ആവശ്യക്കാരേറുന്നത് കെ ടി എമ്മിന് ഗുണമാകും.

ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, പുണെ, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളില്‍ നിന്ന് 75 ശതമാനം ആവശ്യക്കാരുണ്ടാകുമെന്നാണ് ആല്‍ഫ വെക്ടര്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെ 350 നഗരങ്ങളില്‍ ആല്‍ഫ വെക്ടറിന്റെ സാന്നിധ്യമുണ്ടാകും. ഇവിടെ കെ ടി എം സൈക്കിളുകള്‍ ലഭിക്കുകയും ചെയ്യും.