Connect with us

Eranakulam

പ്രചാരണത്തിരക്കിലും ജോമോന് കൃഷിയാണ് ജീവിതം

Published

|

Last Updated

അങ്കമാലി | പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങുന്ന കൃഷിപ്പണി അവസാനിപ്പിച്ച് ജോമോൻ പ്രചാരണത്തിനിറങ്ങുമ്പോൾ സമയം പത്ത് കഴിയും. പിന്നീട് വോട്ട് തേടി വീടുകളിലേക്ക്. ഉപജീവനത്തിനായുള്ള കൃഷിപ്പണിയെ തിരക്കിനിടയിൽ മാറ്റിനിർത്താൻ ജോമോൻ കൂട്ടാക്കാറില്ല. പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നപ്പോൾ പോലും ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്തിട്ടേയില്ല.

ഇപ്പോൾ പ്രചാരണത്തിരക്കിനിടയിലും കൃഷി തന്നെയാണ് ജോമോന് ജീവിതം.
അയ്യമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാരേക്കാട് പള്ളിയാന വീട്ടിൽ പി യു ജോമോനാണ് തൊഴിലിന്റെ മഹത്വം നിലനിർത്തി വേറിട്ട മാതൃകയാകുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് ഭരിച്ചിരുന്ന വാർഡ് തിരിച്ചു പിടിച്ചാണ് ജോമോൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്.

---- facebook comment plugin here -----

Latest