Kerala
കല്ലാമലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി; കെ പി ജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം മുല്ലപ്പള്ളി മരവിപ്പിച്ചു

കോഴിക്കോട് | കല്ലാമലയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മരവിപ്പിച്ചു. ജയകുമാര്‍ പിന്മാറുമെന്നും ആര്‍എംപി സ്ഥാനാര്‍ഥി സി സുഗതനെ യുഡിഎഫ് പിന്തുണക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു. കല്ലാമലയില്‍ കോണ്‍ഗ്രസും ആര്‍എംപിയും ചേര്‍ന്നു രൂപീകരിച്ച ജനകീയ മുന്നണിയുടെ നിലനല്‍പിനെ തന്നെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.
ആര്‍എംപി ഉള്‍പ്പെട്ട ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ കല്ലാമല ഡിവിഷനില്‍ കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മുല്ലപ്പള്ളിയുടെ പിന്തുണയോടെയായിരുന്നു സ്ഥാനാര്‍ഥിത്വം. ഇതോടെ കല്ലാമലയില്‍ പ്രചാരണത്തിനെത്തില്ലെന്ന് വടകര എംപി മുരളീധരന്‍ പരസ്യമായി പ്രതികരിച്ചു. കെ മുരളീധരന്‍ അടക്കം പ്രധാന നേതാക്കളാരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നുമില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.