Connect with us

Health

ഹാര്‍ട്ട് അറ്റാക്കും പാനിക് അറ്റാക്കും

Published

|

Last Updated

ഹൃദയം ശക്തിയായി മിടിക്കുക, ശ്വാസംമുട്ടല്‍, നെഞ്ചില്‍ ശക്തമായ വേദന തുടങ്ങിയവ അനുഭവപ്പെട്ടാല്‍ നാം കണക്കുകൂട്ടുക ഹൃദയാഘാതം ആണെന്നായിരിക്കും. എന്നാല്‍, പാനിക് അറ്റാക്ക് എന്നൊരു രോഗാവസ്ഥ കൂടിയുണ്ട്. തീവ്രമായ മനക്ലേശവും ഉത്കണ്ഠയുമാണ് പാനിക് അറ്റാക്കിന് പ്രധാന കാരണം.

ഹൃദയത്തിലേക്ക് രക്തവും ഓക്‌സിജനും വിതരണം ചെയ്യുന്നത് തടസ്സപ്പെടുന്നതോ തടയപ്പെടുന്നതോ ആണ് ഹൃദയാഘാതമായി രൂപപ്പെടുന്നത്. ഹൃദയ പേശികളിലേക്ക് രക്തവും ഓക്‌സിജനും ഒഴുകുന്നതിനെയാണ് ഇത് തടയുന്നത്. നെഞ്ചില്‍ പൊറുതികേട്, നെഞ്ചില്‍ ഭാരം, ദഹനക്കേട്, ശ്വാസം കിട്ടാതിരിക്കുക തുടങ്ങിയവയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ശക്തമായ മനക്ലേശം, ഉത്കണ്ഠ, തീവ്ര ഭയം തുടങ്ങിയവ മിനുട്ടുകള്‍ക്കുള്ളില്‍ പാരമ്യത്തിലെത്തുന്നതാണ് പാനിക് അറ്റാക്കിന്റെ കാരണങ്ങള്‍. വീട്ടിലോ തൊഴിലിടത്തിലോ വെച്ച് ഇതുണ്ടാകാം. നെഞ്ചുവേദന, ശക്തമായ ഹൃദയ മിടിപ്പ്, വിയര്‍ക്കല്‍, മരണഭയം, തലചുറ്റല്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.