Connect with us

National

മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 13 റണ്‍സ് ജയം

Published

|

Last Updated

കാന്‍ബറ | ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ്ക്ക് 13 റണ്‍സ് ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഓസീസ് പരമ്പര(2-1) സ്വന്തമാക്കിയിരുന്നു. സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദി സീരിയസ്.

303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. നായകന്‍ ആരോണ്‍ ഫിഞ്ച് (75), ഗ്ലെന്‍ മാക്‌സ്വെല്‍ (59) എന്നിവര്‍ അര്‍ധ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ഓസീസിനെ വിജയതീരമണക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്നും ടി നടരാജന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ,ഹര്‍ദിക് പാണ്ഡ്യ (പുറത്താകാത 92), രവീന്ദ്ര ജഡേജ (പുറത്താകാതെ 66), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (63) എന്നിവരുടെ അര്‍ധ സെഞ്ചുറി കരുത്തിലാണ് 302 റണ്‍സ് നേടിയത്.