Connect with us

National

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍നിന്നുള്ള അരി ഇറക്കുമതി ചൈന പുന:രാരംഭിച്ചു

Published

|

Last Updated

മുംബൈ | അതിര്‍ത്തിയിലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടൂതല്‍ വഷളാക്കിയിരിക്കെ ചൈന ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ചൈന ഇന്ത്യയില്‍നിന്നും അരി ഇറക്കുമതി ചെയ്യുന്നത്. അരി വിലകുറച്ച് നല്‍കാമെന്ന നല്‍കാമെന്ന ഇന്ത്യയുടെ വാഗ്ദാനവും മറ്റ് വിതരണ ശൃംഖലകള്‍ കുറഞ്ഞതിനാലുമാണ് ചൈന ഇന്ത്യയെ അരിക്കായ ആശ്രയിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും, ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്.  അരിയുടെ ഗുണനിലവാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി ചൈന നിര്‍ത്തലാക്കിയത്.

ഒരു ടണ്ണിന് ഏകദേശം 300 ഡോളര്‍ നിരക്കില്‍ ഒരുലക്ഷം ടണ്‍ അരി ഡിസംബര്‍-ഫെബ്രുവരിയില്‍ കയറ്റുമതി ചെയ്യാനാണ് വ്യാപാരികള്‍ കരാറുണ്ടാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ കയറ്റുമതിക്കാവ്യമായ അരി ഇല്ലാത്തതിനാലും വിലക്കൂടുതലുമായി ഇന്ത്യയെ ആശ്രയിക്കുന്നതിന് ചൈനയെ നിര്‍ബന്ധിച്ചിരിക്കുന്നത്.

Latest