Connect with us

International

ചൈനീസ് പേടകം ചാങ്ങ് ഇ 5 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങി

Published

|

Last Updated

ബീജിംഗ് | ചൈനയുടെ ചാങ്ങ് ഇ 5 പേടകം വിജയകരമായി ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. ചന്ദ്രനിലെ മോണ്‍സ് റൂംകര്‍ മേഖലയില്‍ ലാന്‍ഡ് ചെയ്ത ചാങ്ങ് ഇ 5 ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങുമെന്ന് ചൈനീസ് സ്‌പേസ് അഡിമിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ചൈന ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ചാങ്ങ് ഇ 5 മടക്കയാത്ര ആരംഭിക്കും. സാമ്പിളുകളുമായി ഭൂമിയിലെത്താനായാല്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും. ഇതിന് മുമ്പ്, അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

അവസാനമായി സോവിയറ്റ് യൂണിന്റെ ലൂണ 24 ആണാ ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിച്ചത്. 44 വര്‍ഷം മുമ്പായിരുന്നു ഇത്. രണ്ട് കിലോഗ്രാം സാമ്പിളെങ്കിലും ചാങ്ങ് ഇ 5ന് ഭൂമിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് സ്‌പേസ് അഡിമിനിസ്‌ട്രേഷന്‍ അറിയിച്ചു.

 

 

Latest