Connect with us

National

മലേറിയ പ്രതിരോധത്തില്‍ ഇന്ത്യയുടേത് മികച്ച നേട്ടമെന്ന് ഡബ്ല്യൂ എച്ച് ഒ

Published

|

Last Updated

ജനീവ |  മലേറിയക്കെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യയുടെ നേടത്തെ പ്രകീര്‍ത്തി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ). 2000ല്‍ ഇന്ത്യയില്‍ രണ്ടു കോടി മലേറിയ കേസുകളുണ്ടായിരുന്നു. എന്നാല്‍ 2019 ആയപ്പോള്‍ ഇത് 56 ലക്ഷമാക്കി കുറക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഇത് ശ്രദ്ധേയനേട്ടമാണെന്ന് വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട് 2020ല്‍ ചൂണ്ടിക്കാട്ടുന്നു. മരണനിരക്കും ഗണ്യമായി കുറഞ്ഞു. 2000ല്‍ 29,500 ആയിരുന്നത് 2019ല്‍ 7,700 ആയി.

കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ 22.9 കോടി പേര്‍ക്ക് മലേറിയ പിടിപെട്ടു. 4,09,000 പേര്‍ മരിച്ചു. തൊട്ടു മുന്‍ വര്‍ഷം 4,11,000 പേരാണു മരിച്ചത്. ഇന്ത്യ ഉള്‍പ്പെടുന്ന തെക്കുകിഴക്കനേഷ്യാ മേഖല മലേറിയയെ പിടിച്ചുകെട്ടുന്നതില്‍ വലിയ നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

---- facebook comment plugin here -----

Latest