Connect with us

Ongoing News

ചൊവ്വാ ഗ്രഹത്തിലെ ഉപ്പുവെള്ളത്തില്‍ നിന്ന് വായുവും ഇന്ധനവും വേര്‍തിരിച്ചെടുക്കാനുള്ള നൂതന സംവിധാനം കണ്ടുപിടിച്ച് ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ചൊവ്വാ ഗ്രഹത്തിലെ ഉപ്പുവെള്ളത്തില്‍ നിന്ന് ഹൈഡ്രജന്‍ ഇന്ധനവും ഓക്‌സിജനും വേര്‍തിരിച്ചെടുക്കാനുള്ള നൂതന സംവിധാനം വികസിപ്പിച്ച് ശാസ്ത്രസംഘം. അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംവിധാനം വികസിപ്പിച്ചത്. ചൊവ്വയിലേക്കുള്ള ഭാവിയിലെ ദൗത്യങ്ങളുടെ ലോജിസ്റ്റിക്‌സില്‍ വലിയ മാറ്റങ്ങളാണ് ഇത് വരുത്തുക.

അതിശൈത്യമാണ് ചൊവ്വയിലെന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതേസമയം തണുത്തുറഞ്ഞ നിലയിലല്ല വെള്ളം. എന്നാല്‍, അധികവും ഉപ്പാണ്. അതിനാല്‍ തണുത്തുറയുന്നതിനെ ഇത് കുറക്കും.

ഈ വെള്ളത്തെ ഓക്‌സിജനും ഹൈഡ്രജനുമായി മാറ്റാന്‍ വൈദ്യുതി ഉപയോഗിക്കുന്നത് വലിയ ചെലവും അപകടകരവുമാണ്. മൈനസ് 36 ഡിഗ്രിയുള്ള ചൊവ്വയുടെ അന്തരീക്ഷത്തില്‍ പുതിയ സംവിധാനം ഉപയോഗിച്ചുള്ള പരീക്ഷണം നടത്തി. വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ വിജയ് രമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍.