ഫ്‌ളിപ്കാര്‍ട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കിഴിവ്

Posted on: December 1, 2020 2:51 pm | Last updated: December 1, 2020 at 2:51 pm

ബെംഗളൂരു | ഫ്ളിപ്കാര്‍ട്ടില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കിഴിവുമായി ഫ്ളിപ്സ്റ്റാര്‍ട്ട് ഡേയ്‌സ് വില്‍പ്പന മേളക്ക് തുടക്കമായി. ഡിസംബര്‍ മൂന്ന് വരെയാണ് മേള. ടി വി, എ സി, റഫ്രിജറേറ്റര്‍ തുടങ്ങിയവക്ക് അമ്പത് ശതമാനം വരെ ഇളവുണ്ട്.

വസ്ത്രം, ഫൂട്ട് വെയര്‍, ആക്‌സസറീസ്, ബ്യൂട്ടി, സ്‌പോര്‍ട്‌സ്, ഫര്‍ണിച്ചര്‍, വീട്ടലങ്കാരങ്ങള്‍ അടക്കമുള്ളവക്കും ഇളവുകളുണ്ട്. എല്ലാ മാസവും ആദ്യ മൂന്ന് ദിവസങ്ങളിലാണ് ഫ്ളിപ്സ്റ്റാര്‍ട്ട് ഡേയ്‌സ് സെയില്‍ ഉണ്ടാകാറുള്ളത്. ഹെഡ്‌ഫോണ്‍, സ്പീക്കര്‍ എന്നിവക്ക് 70 ശതമാനം വരെ ഓഫറുണ്ട്.

ലാപ്‌ടോപുകള്‍ക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സ്മാര്‍ട്ട് വാച്ച്, ഫിറ്റ്‌നസ്സ് ബാന്‍ഡ് തുടങ്ങിയവ 1,299 രൂപ മുതല്‍ ലഭിക്കും. അധിക ഫീസില്ലാത്ത ഇ എം ഐ, എക്‌സ്‌ചേഞ്ച് ഓഫര്‍, ദീര്‍ഘിപ്പിച്ച വാറണ്ടി അടക്കമുള്ള ഓഫറുകളുമുണ്ട്. സ്മാര്‍ട്ട് ടി വികള്‍ 8,999രൂപ മുതല്‍ ലഭിക്കും.

ALSO READ  മൗണ്ടെയ്ന്‍ ഡ്യൂ ട്രേഡ് മാര്‍ക്ക്: പെപ്‌സികോക്കെതിരായ നിയമപോരാട്ടത്തില്‍ ഇന്ത്യൻ കമ്പനിക്ക് വിജയം