Connect with us

Covid19

ശ്രീലങ്കന്‍ ജയിലില്‍ സുരക്ഷാ ജീവനക്കാരും തടവുപുള്ളികളും ഏറ്റുമുട്ടി; വെടിവെപ്പില്‍ എട്ട് മരണം

Published

|

Last Updated

കൊളംബോ | ശ്രീലങ്കന്‍ ജയിലില്‍ തടവുകാരും സുരക്ഷാ ജീവനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരുക്കേറ്റു. ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത തടവുകാരും ജയില്‍ സുരക്ഷാ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.

ശ്രീലങ്കയില്‍ ആയിരത്തിലധികം തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പല ജയിലുകളിലും തടവുപുള്ളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളെ നേരത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി തടവുകാര്‍ രംഗത്ത് വന്നത്. തടവുകാരുടെ സമരം നിയന്ത്രണം വിട്ടതോടെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായ വെടിവെപ്പാണ് നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ശ്രീലങ്കയിലെ പല ജയിലുകളിലും തടവുകാര്‍ മോചനം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. തലസ്ഥാനമായ കൊളംബോയിലെ വേലിക്കട ജയിലില്‍ തടവറയുടെ മേല്‍ക്കൂഎരയില്‍ കയറിയാണ് തടവുപുള്ളികള്‍ പ്രതിഷേധിക്കുന്നത്. അഗുണകൊലപലാസ ജയിലില്‍ കഴിഞ്ഞ എട്ട് ദിവസമായി തടവുപുള്ളികള്‍ പ്രക്ഷോഭം തുടരുുകയാണ്. പതിനായിരം പേര്‍ക്ക് മാത്രമുള്ള സൗകര്യത്തില്‍ 26000 തടവുകാരെ പാര്‍പ്പിച്ചതായാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

ശ്രീലങ്കയില്‍ ഇതുവരെ 23,662 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 17560 പേര്‍ക്ക് രോഗം ഭേദമായി. 116 പേര്‍ മരിച്ചു.