Connect with us

Covid19

കൊവിഡ് രോഗികള്‍ക്ക് വോട്ടു ചെയ്യാന്‍ വിപുലമായ സൗകര്യം; ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിച്ച് നല്‍കും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ വോട്ട് സൗകര്യവും നേരിട്ട് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പിന് തലേന്ന് മൂന്ന് മണിവരെ പോസിറ്റീവാകുന്നര്‍ക്കാണ് പോസ്റ്റല്‍ വോട്ട് അനുവദിക്കുക. അതിന് ശേഷം പോസിറ്റീവാകുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ ആറ് മണിക്ക് ശേഷം പ്രത്യേകം സമയം അനുവദിക്കും.

ആരോഗ്യ വകുപ്പ് തയ്യാറാക്കുന്ന പട്ടിക അനുസരിച്ചാണ് പോസ്റ്റല്‍ വോട്ട് അനുവദിക്കുക. പോസ്റ്റല്‍ വോട്ട് ചെയ്യുന്നവരെ സ്‌പെഷ്യല്‍ വോട്ടറായാണ് പരിഗണിക്കുക. ഇവര്‍ക്ക് ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിച്ച് നല്‍കും. പ്രത്യേക പോളിങ് ഓഫീസറും ഒരു പ്രത്യേക പോളിങ് അസിസ്റ്റന്റും പോലീസുകാരനും അടങ്ങുന്ന സ്‌പെഷ്യല്‍ പോളിംഗ് ടീം ആണ് പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിച്ച് നല്‍കുക. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ക്ക് മുമ്പാകെ വോട്ടര്‍ സത്യപ്രസ്താവന ഒപ്പിട്ട് നല്‍കുന്നത് ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ക്ക് ശേഷം വോട്ട് രേഖപ്പെടുത്താം. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ കവറിലാക്കി നല്‍കണം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് പേപ്പറുകളായിരിക്കും ഉണ്ടായിരിക്കുക. മൂന്നൂം പ്രത്യേക കവറുകളില്‍ സത്യവാങ്മൂലത്തിന് ഒപ്പം നല്‍കണം. ബാലറ്റ് പേപ്പര്‍ കൈമാറാന്‍ താത്പര്യമില്ലെങ്കില്‍ തപാല്‍ മാര്‍ഗം അയക്കാം.

വോട്ടെടുപ്പിന് തലേന്ന് മൂന്നു മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് പോളിംഗ് സ്‌റ്റേഷനിലെത്തി നേരിട്ട് വോട്ട് രേഖപ്പെടുത്താം. വൈകീട്ട് ആറ് മണിക്ക് ശേഷം മറ്റു വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാണ് ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുക. കോവിഡ് രോഗി വോട്ട് ചെയ്യുന്നതിന് മുമ്പ് പോളിംഗ് സ്റ്റേഷനിലുളളവര്‍ പി പി.ഇ കിറ്റ് ധരിക്കണം. വോട്ട് ചെയുന്നതിന് മുമ്പും തിരിച്ചറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കണം. വോട്ട് ചെയ്യാനെത്തുന്ന കോവിഡ് രോഗികള്‍ പിപി ഇ കിറ്റ് ധരിക്കണം. പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വ്യക്തിയെ സംബന്ധിച്ച് പോളിങ് ഏജന്റിന് സംശയം തോന്നിയാല്‍ കിറ്റ് അഴിപ്പിക്കാന്‍ അനുവാദമുണ്ട്.

കോവിഡ് രോഗികള്‍ വോട്ട് ചെയ്ത് പോയതിന് ശേഷം പോളിങ് സ്റ്റേഷന്‍ അണുവിമുക്തമാക്കും. മറ്റ് കിടപ്പു രോഗികള്‍ക്ക് ഈ സൗകര്യം ഉണ്ടാകില്ല. ഡിസംബര്‍ രണ്ട് മുതല്‍ ബാലറ്റ് വിതരണം നടക്കും. പോസ്റ്റല്‍ ബാലറ്റിനുള്ള ഫോറം കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest