Gulf
മൂന്നാമത് കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺറി ഫെസ്റ്റിവലിന് റിയാദിൽ തുടക്കമായി

റിയാദ് | സഊദി ഫാൽക്കൺ ക്ലബ്ബ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺറി ഫെസ്റ്റിവലിന് സഊദി തലസ്ഥാനമായ റിയാദിൽ തുടക്കമായി. വിഷൻ 2030ന്റെ ഭാഗമായി സഊദിയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മൂന്നാമത് എഡിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
കർശനമായ ആരോഗ്യ മുൻകരുതൽ നടപടികൾ സ്വീകരിച്ച് അന്താരാഷ്ട്ര ഫാല്‍ക്കണര്‍മാരുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേയമാകും. പാരമ്പര്യത്തോടും സംസ്കാരത്തോടും ഏറെ ഇണങ്ങി ജീവിക്കുന്ന പക്ഷി കൂടിയാണ് പ്രാപ്പിടയന്‍ എന്ന പേരിൽ അറിയപ്പെടുന്ന ഫാല്‍ക്കണ്‍. വേട്ടക്കായാണ് ഇവയെ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്.
മൂന്നാമത് എഡിഷനിലെ മല്‍വ മത്സരത്തില്‍ അല്‍-ഹര്‍, അല്‍-ഷഹീന്‍, ഗിര്‍ ഷഹീന്‍, തബാ ഗിര്‍, കര്‍മൗഷാഗിര്‍, മിര്‍ പ്യുവര്‍ എന്നീ ഇനങ്ങളിൽ ആറ് തരം ഫാല്‍ക്കണുകളാണ് പങ്കെടുക്കുന്നത്,
ഫെസ്റ്റ് ഡിസംബർ 12 വരെ ഇത് തുടരും.