Kerala
മുന്‍ ഡി സി സി അംഗം ഉള്‍പ്പെടെ 20 കോണ്‍ഗ്രസുകാര്‍ സി പി എമ്മില്‍ ചേര്‍ന്നു

കണ്ണൂര്‍ | ഇരിട്ടിയില്‍ മുന്‍ ഡി സി സി അംഗം ഉള്‍പ്പെടെ 20 പേര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സി പി എമ്മില്‍ ചേര്‍ന്നു. ഇരിട്ടിയിലെ ആറളം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉല്‍പ്പെടുന്ന ആറളം ഫാമിലെ പ്രവര്‍ത്തകരാണ് രാജിവെച്ചത്. കക്കുവയില്‍ ചേര്‍ന്ന യോഗത്തില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ഇവരെ സ്വീകരിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ എല്‍ ഡി എഫ് സര്‍ക്കാറിനെ പ്രതികൂട്ടിലാക്കുന്ന കോണ്‍ഗ്രസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നാണ് പ്രതികരണം.
കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളായ പാലുമ്മി ജസി, സെലിന്‍ കോഴിയോട്, സുനില്‍, നാരായണി കണ്ണന്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്.
---- facebook comment plugin here -----