Kerala
പി ഡബ്ല്യൂ സിയെ വിലക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ (പി ഡബ്ല്യൂ സി) വിലക്കി സംസ്ഥാന സർക്കാർ. സർക്കാറിൻറെ ഐ ടി പദ്ധതികളിൽ നിന്ന് രണ്ട് വര്‍ഷത്തേക്കാണ് വിലക്ക്. നിലവിലുള്ള കെഫോണിലെ കരാറും പുതുക്കി നല്‍കില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ച വരുത്തി തുടങ്ങിയ കാരണങ്ങളാലാണ് നടപടി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പി ഡബ്ല്യൂ സിക്കെതിരേ അന്വേഷണം വന്നത്. സ്വപ്നയെ കേരള സ്‌റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജറായി നിയമിച്ചത് പി ഡബ്ല്യു സി വഴിയായിരുന്നു.
---- facebook comment plugin here -----