Kerala
പാലാരിവട്ടം അഴിമതിക്കേസ്; ഇബ്‌റാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി

കൊച്ചി | പാലാരിവട്ടം അഴിമതിക്കേസില്‍ വി കെ ഇബ്‌റാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് വിജിലന്‍സ് സംഘം കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചികിത്സയിലാണ് ഇബ്‌റാഹിം കുഞ്ഞ്. തിരുവനന്തപുരം സ്‌പെഷ്യല്‍ യൂനിറ്റ് ഡി വൈ എസ് പി. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക.
രാവിലെ ഒമ്പതിനു ശേഷം ചോദ്യം ചെയ്യല്‍ ആരംഭിക്കും. രാവിലെയും വൈകിട്ടുമായി അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിനാണ് വിജിലന്‍സ് സംഘത്തിന് അനുമതിയുള്ളത്.
---- facebook comment plugin here -----