Ongoing News
മറഡോണയുടെ മരണം; തനിക്കെതിരായ ആരോപണം നിഷേധിച്ച് ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്വെ

ബ്യൂണസ് അയേഴ്‌സ് | ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്വെ. മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറഡോണയുടെ മരണത്തിലേക്ക് നയിച്ചത് ചികിത്സാ പിഴവാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ലിയോപോള്‍ഡോ ലൂക്വെയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയുടെ സാധ്യതയാണ് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കുന്നത്.
മറഡോണയുടെ പെണ്‍മക്കളായ ഡല്‍മ, ഗിയാനീന, ജാന എന്നിവരാണ് ചികിത്സയെ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും മറഡോണയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാക്ഷികളോട് സംസാരിച്ചതായും അന്വേഷണ സംഘം അറിയിച്ചു.
---- facebook comment plugin here -----