Connect with us

Gulf

കൊവിഡ് കാലത്തെ സുരക്ഷിത യാത്രയിൽ സഊദി അറേബ്യ ആറാം സ്ഥാനത്ത്

Published

|

Last Updated

റിയാദ് | കൊവിഡ് കാലത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ സഊദി  അറേബ്യക്ക് ആറാം സ്ഥാനം. പശ്ചിമേഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായും  സഊദിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

കൊവിഡ് പ്രധിരോധ പ്രവർത്തനങ്ങൾ, രോഗമുക്തരുടെ നിരക്ക്, അണുബാധകൾ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള  കേന്ദ്രങ്ങൾ എന്നിവ അടിസ്ഥാനമാക്കി കൊവിഡ് കാലത്ത് യാത്ര ചെയ്യാന്‍ കഴിയുന്ന ലോക രാജ്യങ്ങളെ കുറിച്ച് പ്രമുഖ ട്രാവൽ ബ്ലോഗായ വെഗോ ട്രാവല്‍   പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് സഊദി അറേബ്യയെ തിരഞ്ഞെടുത്തിരിക്കുന്നത്.

ആസ്ത്രേലിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍, സാംബിയ, ക്യൂബ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. സൗദിയിൽ ഇതുവരെ നടത്തിയ  ഒന്നര കോടി പി സി ആര്‍ പരിശോധനകളിൽ ദശാംശം ആറു ശതമാനമാണ് പോസിറ്റീവ് കേസുകള്‍. നവംബർ 12 മുതൽ പ്രതിദിനം 20ൽ താഴെ മരണങ്ങൾ മാത്രമാണ് ദിനേന രേഖപ്പെടുത്തിയത്.