Connect with us

Bahrain

ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സിനിടെ നിയന്ത്രണം വിട്ട് കാർ കത്തി നശിച്ചു

Published

|

Last Updated

മനാമ | ബഹ്‌റൈനിൽ ഗ്രാൻഡ് പ്രിക്സിനിടെ കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് പൂർണമായും കത്തി നശിച്ചു. ഫ്രഞ്ച് ഡ്രൈവർ റോമെയ്ൻ ഗ്രോസ്ജിയൻറെ കാറാണ് നിയന്ത്രണം വിട്ട് രണ്ടായി പിളർന്ന് കത്തിയത്. ഇദ്ദേഹത്തിന് പരുക്കേറ്റിട്ടുണ്ടെന്നും ബഹ്‌റൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ബാരിക്കേഡിലേക്ക് കാർ ഇടിച്ച് കയറുകയാണുണ്ടായത്.  ഇന്ധന ടാങ്കിന് തീപിടിച്ചു. മത്സരം ആരംഭിച്ച് മൂന്ന് ടേൺ പൂർത്തിയായതിന് ശേഷമായിരുന്നു അപകടം സംഭവിച്ചത്. വാഹനം കത്തിയതോടെ  റോമെയ്ൻ ഗ്രോസ്ജീൻ വാഹനത്തിൽ നിന്നും പുറത്ത് ചാടിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് സഖീറിലെ  ഇന്റർനാഷണൽ സർക്യൂട്ടിലായിരുന്നു മത്സരങ്ങൾ.

ഉടൻ തന്നെ ഫോർമുല  മാർഷലുകളും സുരക്ഷാ ഉദ്യോഗസ്ഥരും  തീ അണച്ച് ഗ്രോസ്ജിന് പ്രാഥമിക ചികിത്സ നൽകി തുടർ ചികിത്സക്കായി  എംഡിഎഫ് എംസി മിലിട്ടറി  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അപകട നില തരണം ചെയ്തതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. 2009 ൽ ഫോർമുല വണ്ണിലാണ് റോമെയ്ൻ ഗ്രോസ്ജീൻ അരങ്ങേറ്റം കുറിച്ചത്. 34 കാരനായ അദ്ദേഹം തന്റെ കരിയറിൽ 10 പോഡിയം ഫിനിഷുകൾ സ്വന്തമാക്കിയിട്ടുണ്ട്.