Connect with us

Ongoing News

ഗോമസ് രക്ഷകനായി; ചെന്നൈയെ സമനിലയില്‍ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്

Published

|

Last Updated

പനാജി | ചെന്നൈയിന്‍ എഫ് സിയും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ പതിനൊന്നാം മത്സരം ഗോള്‍രഹിത സമനിലയില്‍. ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ തകര്‍പ്പന്‍ സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമായിരുന്നു. രണ്ടാം മിനുട്ടിലുണ്ടായ ഫൗളിനെ തുടര്‍ന്ന് ഗോവക്ക് ലഭിച്ച ഫ്രീകിക്ക് ഗോമസിന്റെ തകര്‍പ്പന്‍ സേവിലാണ് പാഴായത്. ആല്‍ബിനോ ഗോമസ് ആണ് ഹീറോ ഓഫ് ദ മാച്ച്.

രണ്ടാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിഷു കുമാര്‍ തഷ്‌നിയാണ് ചെന്നൈയിന്റെ ജേക്കബ് സില്‍വസ്റ്ററിനെ ഫൗള്‍ ചെയ്തത്. ഇരുപതാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സൈത്യസെന്‍ സിംഗിനെ വീഴ്ത്തിയതിന് ചെന്നൈയിന്റെ കീഷം റീഗന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു. 45ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ബകരി കോനെക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചെങ്കിലും ഇത് റഫറിയുടെ തെറ്റായ തീരുമാനമായിരുന്നെന്ന് വിമര്‍ശനമുയര്‍ന്നു.

74ാം മിനുട്ടില്‍ ബ്ലാസ്റ്റേഴസിന്റെ സെര്‍ജിയോ കിഡോഞ്ചയുടെ ഫൗളില്‍ ചെന്നൈയിന് പെനല്‍റ്റി ലഭിച്ചെങ്കിലും ഗോളി ആല്‍ബിനോ ഗോമസ് വീണ്ടും രക്ഷകനായി. സില്‍വസ്റ്റര്‍ തന്നെയാണ് കിക്കെടുത്തത്. ഇടത്തേ മൂല ലക്ഷ്യമാക്കി പറന്ന ബോള്‍ പക്ഷേ ഗോമസ് തട്ടിയകറ്റി. 83ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രശാന്തിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

മികച്ച ആക്രമണവുമായി ബ്ലാസ്റ്റേഴ്‌സ് കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ ഇഞ്ച്വറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് പത്ത് പേരിലേക്ക് ചുരുങ്ങുകയും ചെയ്തു. അഞ്ച് സബ്സ്റ്റിറ്റിയൂഷനും ഉപയോഗിച്ചതിനാല്‍ കിഡോഞ്ച പുറത്തുപോയപ്പോഴായിരുന്നു ഇത്. അഞ്ച് മിനുട്ട് അധികം നല്‍കിയെങ്കിലും ഗോള്‍ പിറന്നില്ല.

Latest