Connect with us

National

തീപ്പെട്ടിയുടെ പേരില്‍ മധ്യപ്രദേശില്‍ ദളിതനെ തല്ലിക്കൊന്നു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശിലെ ഗുണയില്‍ 50കാരനായ ദളിത് ഫാം തൊഴിലാളിയെ തല്ലിക്കൊന്നു. സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് രണ്ട് പേര്‍ ലാല്‍ജി റാം അഹിര്‍വാര്‍ എന്നയാളെ തല്ലിക്കൊന്നത്. ഗുണയിലെ കരോഡ് ഗ്രാമത്തിലാണ് സംഭവം.

തീപ്പെട്ടി നല്‍കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും പാടത്തെ ഷെഡ്ഡില്‍ വിശ്രമിക്കുകയായിരുന്ന അഹിര്‍വാറിനെ യാഷ് യാദവ്, അങ്കേഷ് യാദവ് എന്നിവര്‍ വടികളുമായെത്തി തല്ലുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഹിര്‍വാറിനെ ഗുണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

യാഷിനെയും അങ്കേഷിനെയും അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അഹിര്‍വാറിന്റെ കുടുംബത്തിന് 8.25 ലക്ഷം രൂപ സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഗ്രാമത്തില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഈ മാസമാദ്യം 28കാരനായ ഗ്രോതയുവാവിനെ അയ്യായിരം രൂപയുടെ പേരില്‍ ജീവനോടെ കത്തിച്ചിരുന്നു.

---- facebook comment plugin here -----

Latest