National
കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ്; ഉറുദുവില്‍ പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി

ജമ്മു | കശ്മീരില്‍ നടക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്ക് ഉറുദുവില്‍ പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. മുന്‍ എം എല്‍ സി. വിഭോദ് ഗുപ്തയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സോഫി യൂസുഫിന്റെയും ദരക്ഷന്‍ അബ്ദ്രാബിയുടെയും സാന്നിധ്യത്തില്‍ പത്രിക പുറത്തിറക്കിയത്.
ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ നടപ്പിലാക്കി രാജ്യത്തെ ബി ജെ പി ഐക്യപ്പെടുത്തിയപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സും പി ഡി പിയും ഉള്‍പ്പെട്ട ഗുപ്കര്‍ സഖ്യം ദേശതാത്പര്യത്തിനെതിരായി വോട്ട് ബേങ്ക് രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പ്രകടന പത്രികയില്‍ ആരോപിച്ചിട്ടുണ്ട്. പുനസ്സംഘടനയുടെ ഫലമായി ജമ്മു കശ്മീരില്‍ വികസനത്തിനും സമാധാനത്തിനും പാതയൊരുങ്ങിയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുമ്പു കരങ്ങള്‍ ഉപയോഗിച്ച് തടയിടുകയും ചെയ്തുവെന്നും പ്രകടന പത്രികയില്‍ പറയുന്നു.