Kerala
വടകര കല്ലാമല ഡിവിഷന്‍ ആര്‍ എം പി- കോണ്‍ഗ്രസ് തമ്മിലടി തുടരുന്നു

കോഴിക്കോട് | ജില്ലയില്‍ സംഖ്യം ചേര്‍ന്ന് മത്സരിക്കുന്നതിനിടയിലും വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷവനില്‍ ആര്‍ എം പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍. യു ഡി എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആര്‍ എം പിയുടെ സുഗതന്‍ മാസ്റ്ററാണ് മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ ജയകുമാര്‍ സ്ഥാനാര്‍ഥിയാകുകയും ഇയാള്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചിഹ്നം അനുവദിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. സമവായത്തിന് പല തവണ ശ്രമം നടന്നെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. മുല്ലപ്പള്ളിയുടെ തീരുമാനത്തോട് വിയോജിച്ച് കല്ലാമലയില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരന്‍ എം പി അറിയിച്ചിട്ടുണ്ട്.
അതിനിടെ സി പി എം തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആര്‍ എം പിക്ക് വോട്ട് ചെയ്യുമെന്ന് കെക രമ പ്രതികരിച്ചു. കോണ്‍ഗ്രസിലെ തര്‍ക്കം അവരാണ് പരിഹരിക്കേണ്ടത്. സി പി എം ജയിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് ആഗ്രഹിക്കുമെന്ന് കരുതുന്നില്ലെന്നും രമ പറഞ്ഞു.
വടകരയിലെ ഒഞ്ചിയം, ഏറാമാല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകള്‍ക്ക് പുറമെ ജില്ലാപഞ്ചായത്തിലും ആര്‍ എം പി-യു ഡി എഫ് സഖ്യമായണ് മത്സരിക്കുന്നത്.