National
നിയമഭേദഗതി കര്‍ഷക നന്‍മക്ക്; നടപ്പാക്കിയത് വിശദ ചര്‍ച്ചകള്‍ക്ക് ശേഷം: മോദി

ന്യൂഡല്‍ഹി | കാര്‍ഷിക നിയമഭേദഗതിക്കെതിരെ കര്‍ഷകര്‍ ശക്തമായ സമരങ്ങളുമായി മുന്നോട് പോകവെ നിയമഭേദഗതിയില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷക നന്മക്കായാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇതിലൂടെ കര്‍ഷകര്‍ ശാക്തീകരിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ക്കായി നിരവധി വാതിലുകള്‍ തുറക്കുന്നു. പുതിയ അവകാശങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു. അവര്‍ ആഗ്രഹിക്കുന്ന വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനാകും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിനെ അറിയിക്കാം. ഉത്പന്നങ്ങള്‍ക്ക് ന്യായവില നിയമം മൂലം ഉറപ്പിക്കുകയാണ്. പുതിയ നിയമത്തെ കുറിച്ച് കര്‍ഷകരും മനസിലാക്കണം- മോദി പറഞ്ഞു
---- facebook comment plugin here -----